photo

പാലോട്: നന്ദിയോട് ജംങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള സ്വാതന്ത്ര്യ സ്മാരക ലാമ്പ് ജീർണ്ണിച്ച് ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. ഇതേ സ്ഥലത്ത് ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അടൂർ പ്രകാശ് എം.പി ഫണ്ട് അനുവദിക്കുകയും ചെയ്തു എന്നാൽ പഞ്ചായത്ത് ഈ ലൈറ്റ് വേണ്ട എന്ന് അറിയിച്ചു.ഇതിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ്സ് നന്ദിയോട് ജംങ്ഷനിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് മാരായമുട്ടം എം.എസ് .അനിൽ ഉദ്ഘാടനം ചെയ്തു.പത്മാലയം മി നി ലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എസ്.ബാജിലാൽ, ബി.എൽ.കൃഷ്ണപ്രസാദ്, മാരായമുട്ടം രാജേഷ്, ബി.സുശീലൻ, ചന്ദ്രശേഖരപിള്ള, വി.രാജ് കുമാർ, ശ്രീകുമാരൻ നായർ, തെന്നൂർ ഷാജി, ബി.എസ്.രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.എന്നാൽ എം.പി ഫണ്ട് അനുവദിക്കുന്നതിനു മുൻപ് തന്നെ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റിനുള്ള തുക അനുവദിച്ചിരുന്നു എന്നും റോഡ് നിർമ്മാണം നടന്നു വരുന്നതിനാൽ ആണ് കാലതാമസം നേരിട്ട തെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ദീപാ സുരേഷ് അറിയിച്ചു. നന്ദിയോട് ജംങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള സ്വാതന്ത്ര്യ ജൂബിലി സ്മാരകം നശിപ്പിക്കാനുള്ള ഏതു ശ്രമത്തേയും ശക്തമായി നേരിടുമെന്ന് ഡി.സി.സി സെക്രട്ടറി പി.എസ് ബാജിലാൽ അറിയിച്ചു.