ബാലരാമപുരം:ജനതാദൾ ബാലരാമപുരം ജില്ലാ ഡിവിഷനിലെ ബ്ലോക്ക് കമ്മിറ്റികൾ രൂപീകരിച്ചു.പയറ്റുവിള ബ്ലോക്ക് ഡിവിഷൻ യോഗം വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം ജില്ലാ ഡിവിഷൻ കമ്മിറ്റി ചെയർമാൻ അഡ്വ.ജി.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. തെന്നൂർക്കോണം ബാബു,​ചൊവ്വര രാമചന്ദ്രൻ,​ വട്ടവിള രാജൻ എന്നിവർ സംബന്ധിച്ചു.ഭാരവാഹികൾ: വട്ടവിള രാജൻ (ചെയർമാൻ )​ നന്നം കുഴി ഗോപി (വൈസ് ചെയർമാൻ)​,​ പി.പോൾ (ജോ.കൺവീനർ)​,അവണാകുഴി ബ്ലോക്ക് കമ്മിറ്റി യോഗം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.സുധാകരൻ,​ജി.മുരളീധരൻ നായർ,​തെന്നൂർക്കോണം ബാബു,​ ചൊവ്വര രാമചന്ദ്രൻ,​ വട്ടവിള രാജൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: വി.റെറ്റിനരാജ് (ചെയർമാൻ)​,​ബി.ഷാജി ഹാൻ (വൈസ് ചെയർമാൻ)​,​വി.പ്രവീൺ (കൺവീനർ)​ വിജയകുമാരി,​ പുത്തൻവിള സുധാകരൻ (ജേയിന്റ് കൺവീനർ)​.