കൊച്ചി: കൊവിഡ് 19 മൂലം നട്ടംതിരിയുന്ന ജനങ്ങളുടെമേൽ ഇന്ധനവില വർദ്ധനവിലൂടെ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ പിൻവലിക്കണമെന്ന് മുൻ മന്ത്റിയും കേരള കോൺഗ്രസ്(എം) വൈസ് ചെയർമാനുമായ ടി.യു കുരുവിള. അന്യായമായ ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്രസർക്കാരും വൈദ്യുത ചാർജ് വർദ്ധനവിലൂടെ സംസ്ഥാന സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ്(എം) നടത്തിയ നില്പ് സമരത്തിൽ എറണാകുളം മേഖലതല ഉദ്ഘാടനം എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിനു മുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് മണവാളൻ അദ്ധ്യക്ഷത വഹിച്ച ധർണയിൽ യു.ഡി.എഫ് ജില്ലാ സെക്രട്ടറി വിൻസൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജന.സെക്രട്ടറി സേവി കുരിശു വീട്ടിൽ, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി, പാർട്ടി നേതാക്കളായ ടോമി കുരിശു വീട്ടിൽ, ഗ്രേസി ആന്റണി, അഡ്വ.ടെൽഫിൻ സി ജോസ്, ജോയി നെല്ലിക്കുന്നേൽ, അജേഷ് നിരപ്പേൽ, ആന്റണി നെല്ലിശ്ശേരി, റെഡ് സ്റ്റാൻലി, സേവ്യർ പാപ്പാളി, ജോസഫ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. വൈപ്പിനിൽ പാർട്ടി സംസ്ഥാന ജന.സെക്രട്ടറി സേവി കുരിശുവീട്ടിൽ, തൃക്കാക്കരയിൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോണി അരികാട്ടിൽ, തൃപ്പൂണിത്തുറയിൽ ജോസ് വള്ളമറ്റം, കളമശേരിയിൽ ഡൊമിനിക് കാവുങ്കൽ, പറവൂർ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി ജിസൺ ജോർജ് എന്നിവർ ഉദ്ഘാടനം ചെയ്തു.