പാറശാല :വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി കുളത്തൂർ,കാരോട് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പൊഴിയൂർ എസ്.ബി.ഐയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രധിഷേധ സമരം പാറശാല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പി.കെ.എസ് സംസ്ഥാന സെക്രട്ടറിയുമായ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.പി.കെ.എസ് കുളത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.ഹരിപ്രസാദ്,കാരോട് സെക്രട്ടറി വിപിൻ.ആർ.കെ,സി.പി.എം കുളത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.സ്റ്റീഫൻ,പൊഴിയൂർ ബ്രാഞ്ച് സെക്രട്ടറി എ.ഡാർവിൻ, പി.കെ.എസ് ജോയിന്റ് സെക്രട്ടറി കുഞ്ഞുമോൻ,ഏര്യാ കമ്മിറ്റി അംഗങ്ങളായ അനീഷ്,രമേശ്‌ തുടങ്ങിയവർ പങ്കെടുത്തു.