നെയ്യാറ്റിൻകര: വ്ളാങ്ങാമുറിയിൽ പ്രവർത്തിയ്ക്കുന്ന ടി.ഡെന്നിസൺ സ്മാരക ഗ്രന്ഥശാലയിൽ വായന പക്ഷാചരണം ആരംഭിച്ചു.കേരഫെഡ് ചെയർമാൻ അഡ്വ.ജെ.വേണുഗോപാലൻ നായർ വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് വി.എസ് സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ പുതിയ മെമ്പർഷിപ്പുകൾ വിതരണം ചെയ്തു. പ്രൊഫ.എം.ചന്ദ്രബാബു വായന പക്ഷാചരണത്തിന്റെ പ്രാധാന്യത്തിനെക്കുറിച്ചും ആധുനിക സാഹിത്യ കൃതികളെ കുറിച്ചും സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എ.കൃഷ്ണകുമാർ, എസ്.എസ് ഷെറിൻ, വി.എസ് പ്രേമകുമാരൻ നായർ, ജി.ബിജു, എ.മുഹമ്മദ് ഇബ്രാഹിം, സി.സീമ, രാജേഷ്, മഹിപാൽ, ആർ.സാബി രാജ് തുടങ്ങിയവർ പങ്കെടുത്തു.