njara

കിളിമാനൂർ:കർഷകർക്ക് ആവേശമായി തിരുവാതിര ഞാറ്റുവേല ചന്ത ഒരുക്കി കിളിമാനൂർ പഞ്ചായത്ത്.കിളിമാനൂർ മുളയ്ക്കലത്ത് കാവിൽ ഒരുക്കിയ ഞാറ്റുവേല ചന്തയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലെ കർഷകർ കൊണ്ടുവന്ന പച്ചക്കറികളും,ഫലവൃക്ഷങ്ങളും വിപണനം നടത്തി. ഞാറ്റുവേല ചന്ത ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.പി മുരളി കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് മുഖ്യ പ്രഭാഷണം നടത്തി.