പാറശാല:പാറശാല സരസ്വതി ഹോസ്പിറ്റലിന്റെ കൊവിഡാനന്തര കാലത്തെ സഹായഹസ്തം പദ്ധതിയായ 'ഷാർപ്പിന്' തുടക്കമായി. നിർദ്ധനരായ രോഗികളുടെ ചികിത്സയും, ഭക്ഷണവും ഉറപ്പാക്കുന്ന ഷാർപ്പ് പദ്ധതിയുടെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.മുൻ എം.എൽ.എ എ.ടി.ജോർജ്,ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ,ശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.സരസ്വതി സ്മാർട്ട് ഫോൺ ചലഞ്ച് പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി എൽ.ഇ.ഡി ടി.വി,സ്മാർട്ട് ഫോൺ എന്നിവയുടെ വിതരണവും,നിർദ്ധനരായ പ്രമേഹ രോഗികളുടെ സ്വയം തൊഴിൽ സംരംഭമായ സരസ്വതി തൊഴിൽശാലയുടെ സരസ്വതി ഫെയ്സ് ഷീൽഡിന്റെ ഉദ്ഘാടനവും നടന്നു.തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന സരസ്വതി ഹസ്തം ടൈം ബാങ്കിന്റെ നൂതന ആശയമായ ' മൂന്നാം കുഞ്ഞ് ' എന്ന പദ്ധതിയുടെ ഉദ്ഘാടനം സംഘടനയുടെ മുതിർന്ന അംഗം ശേഖരൻ നായർ നിർവഹിച്ചു.