കടയ്ക്കാവൂർ: കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ടി.വിയും കീഴാറ്റിങ്ങൽ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് തെർമൽ സ്കാനറും നൽകി. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ഷാൻ മണനാക്ക് അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസൂൽഷാൻ, ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോകൻ, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ്, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് അൻസാർ, മുൻ എൻ.എസ്.യു ദേശീയ കമ്മിറ്റി അംഗം നിഹാൽ, ബ്ലോക്ക് സെക്രട്ടറി അൻഫാർ, ടൗൺ കമ്മിറ്റി പ്രസിഡന്റ് നഹാസ്, പഞ്ചായത്ത് അംഗങ്ങളായ മധു, ജയന്തിസോമൻ, കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുബിൻ, വിഷ്ണു എന്നിവർ പങ്കെടുത്തു.