നെയ്യാറ്റിൻകര :അഖിലേന്ത്യാ കോൺസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 50-ാം പിറന്നാളിന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.സെൽവരാജ് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം നൽകി. ഡി.സി.സി ഭാരവാഹികളായ അഡ്വ.എം.മുഹിനുദീൻ,ജോസ്ഫ്രാങ്ക്ളിൻ,കക്കാട് രാമചന്ദ്രൻ ,ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, മണ്ഡലം പ്രസിഡന്റുമാരായ ആർ.പത്മകുമാർ,രാജശേഖരൻനായർ,നെല്ലിമൂട് സത്യൻ നെയ്യാറ്റിൻകര അജിത്,ഗ്രാമം പ്രവീൺ,പുന്നയ്ക്കാട് സജു, ടി.വിജയകുമാർ,സുരേഷ്, സബീർ,രതീഷ് തുടങ്ങിയവർ പങ്കെടുത്തു.