പാറശാല: വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്കൽ സദ്ഗമയാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'പാഠം 1 കൃഷി' എന്ന പദ്ധതിയുടെ മൂന്നാം ഘട്ടം പദ്ധതിയുടെ ഉദ്ഘാടനം കെ.എസ്.ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ചെങ്കൽ തോട്ടിൻകരയിലെ പാടശേഖരമാണ് പദ്ധതിയുടെ ഭാഗമാക്കിയത്.സാംസ്‌കാരിക വേദി പ്രസിഡന്റ് അഡ്വ.സി.ആർ പ്രാണകുമാർ,എം.ആർ.സൈമൺ,വി.ശ്രീധരൻ നായർ,അഡ്വ.രഞ്ചിത് റാവു,ആറയൂർ രാജശേഖരൻ നായർ,അഡ്വ.വി.പി.വിഷ്ണു,സി.ആർ.ആത്മകുമാർ,ജെ.നിർമലകുമാരി,വൈ.ആർ.വിൻസെൻറ്,ആർ.ഒ.അരുൺ,പോരന്നൂർ ബൈജു തുടങ്ങിയവർ പങ്കെടുത്തു.