നെടുമങ്ങാട് :സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കാണി പാറക്കുളത്തിൽ മത്സ്യ കൃഷി ആരംഭിച്ചു.മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 20, 000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,ലോക്കൽ സെക്രട്ടറി എസ്.എസ് ബിജു,കർഷക സംഘം ഏരിയ സെക്രട്ടറി ആർ മധു,കൗൺസിലർ ജി.എസ് ബിന്ദു, കൺവീനർ കെ.എസ് ഉദയകുമാർ എന്നിവർ പങ്കെടുത്തു.