photo

നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷി ആരംഭിച്ചു.പാങ്ങ ഏലായിലെ 25 സെന്റ് തരിശുഭൂമി കരാർ വ്യവസ്ഥയിൽ ബാങ്ക് ഏറ്റെടുത്ത് നെൽ കൃഷിയാണ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഞാറു നട്ടു ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി,സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ് സുനിൽകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ എൽ.പി മായാദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആന്റണി റോസ്,കൃഷി ഓഫീസർ ഷീബ തോമസ്, എന്നിവർ നേതൃത്വം നൽകി.