പാറശാല: മഹാത്മാ അയ്യൻകാളിയുടെ എഴുപത്തി ഒൻപതാമത് സ്മൃതി ദിനം ചെങ്കൽ സദ്ഗമയ സാംസ്കാരിക വേദി സമുചിതമായി ആചരിച്ചു.വെങ്ങാനൂരിലെ മഹാത്മാ അയ്യൻകാളിയുടെ സ്‌മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സദ്ഗമയ സാംസ്കാരിക വേദി ചെയർമാൻ അഡ്വ.സി.ആർ.പ്രാണകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജി.സുബോധൻ,സിസിലിപുരം ജയകുമാർ, കോവളം സുജിത്,മര്യാപുരം സജിത്,അഡ്വ.വി.പി.വിഷ്ണു,എസ്.ആർ.ഭരദ്വാജ്, സൂരജൻ പ്രാണകുമാർ,വിനായക് തുടങ്ങിയവർ പങ്കെടുത്തു.