പാലോട്: പെരിങ്ങമ്മല ഇടിഞ്ഞാർ ചെന്നല്ലിമൂട്ടിലെ ഏകാദ്ധ്യാപക വിദ്യാലയത്തിൽ പട്ടികവർഗ വിഭാഗത്തിലെ പതിനഞ്ചോളം വിദ്യാർത്ഥികൾക്കായി വിതുര ഐസർ ടിവി നൽകി ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി. പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ, പ്രൊഫ പി.കെ. രാജൻ, ഊരുമൂപ്പത്തി പൊന്നമ്മ എന്നിവർ പങ്കെടുത്തു. പച്ചമല അങ്കണവാടിക്ക് തിരുവനന്തപുരം ലയൺസ് ക്ലബ് നൽകിയ ടിവി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി.ചന്ദ്രൻ ഏറ്റുവാങ്ങി. ദീപാ ജോസ്, ഉദയകുമാർ, ബിച്ചു, സനകൻ, അലക്സ്, റെജി കുറുപുഴ, റസി, ഗിരിജ തുടങ്ങിയവർ പങ്കെടുത്തു. ചിതറ കിളിത്തട്ടിലെ നിർദ്ധന വിദ്യാർത്ഥിക്ക് കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയംഗവും കൊല്ലായിൽ എസ്.എൻ.യു.പി എസ് അദ്ധ്യാപകനുമായ ബൈജു നൽകിയ ടിവി ബിന്ദുകൃഷ്ണ കൈമാറി.