തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയനുസരിച്ച് നഗരസഭയ്ക്ക് പൂങ്കുളത്തുള്ള 1.17 ഏക്കർ സ്ഥലത്ത് 72 പേർക്കായി നിർമ്മിക്കുന്ന ഫ്ളാറ്റിന്റെ നിർമ്മാണോദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. 9 കോടിരൂപയാണ് ചെലവ്. മൂന്ന് നിലകളുള്ള പന്ത്രണ്ട് കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 500 ച. അടിയാണ് ഒാരോ ഫ്ളാറ്റിന്റെയും വലിപ്പം. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വഞ്ചിയൂർ പി. ബാബു , എസ് .പുഷ്പലത, സി. സുദർശനൻ, വാർഡ് കൗൺസിലർ സി .സത്യൻ, നഗരസഭാ സെക്രട്ടറി എൽ.എസ് . ദീപ എന്നിവർ പങ്കെടുത്തു.