നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 190 ആയി.മധുരയിൽ നിന്ന് ട്രെയിനിൽ നാഗർകോവിലിൽ എത്തിയ മധുര സ്വദേശികളായ സഹോദരന്മാർ,കാഞ്ചിപുരത്തിൽ നിന്നെത്തിയ കണ്ണാർകുടി സ്വദേശി ( 22),നാഗർകോവിൽ സ്വദേശി (63),ചെന്നൈയിൽ നിന്ന് വന്ന ആറ്റൂർ സ്വദേശിനി (55),വല്ലൻകുമാരവിള സ്വദേശി (57) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ നാഗർകോവിൽ സ്വദേശിക്ക് രോഗബാധ എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സ്രവ സാമ്പിളുകൾ എടുത്ത ശേഷം ഇവരെ ക്വാറന്റൈൻ ചെയ്തു. പരിശോധനാഫലം ലഭിച്ചതിനെ തുടർന്ന് ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ 5 പേർ രോഗമുക്തി നേടി. ജില്ലയിൽ ഇതുവരെ 116 പേരാണ് രോഗമുക്തി നേടിയത്.നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 71പേർ ചികിത്സയിലുണ്ട്.