പാറശാല:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അനാസ്ഥയ്ക്കും വൈദ്യുതി ബിൽ വർദ്ധനയ്ക്കുമെതിരെ ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മിറ്റി പാറശാലയിൽ ധർണ നടത്തി.പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന ധർണ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി.നായർ ഉദ്ഘാടനം ചെയ്തു.പാറശാല നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇഞ്ചവിള അനിൽ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി,നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.പ്രദീപ്,ആലത്തൂർ പ്രസന്നൻ,മണ്ഡലം ഭാരവാഹികളായ മണവാരി രതീഷ്, കള്ളിക്കാട് രാധാകൃഷ്ണൻ,ആറ്റൂർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.