തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒരു ദിവസം രോഗബാധിതരാകുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം ഇന്നലെ 96 പേരാണ് രോഗമുക്തരായത്. ഇതും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് . തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ രോഗബാധിതരായത് ആശങ്ക വർദ്ധിപ്പിക്കുന്നു. മണക്കാട് സ്വദേശിയായ ആട്ടോ ഡ്രൈവർ (52), അദ്ദേഹത്തിന്റെ ഭാര്യ (42), മകൾ (14) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കണ്ണൂർ,കോട്ടയം, വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഇത്തരത്തിൽ രോഗം ബാധിച്ചു. മറ്റുള്ള രോഗബാധിതരിൽ 67പേർ വിദേശ രാജ്യങ്ങളിൽ നിന്നും 45പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
ആകെ രോഗബാധിതർ 2912
ചികിത്സയിലുള്ളവർ 1382
രോഗമുക്തർ 1,509
മരണം 21