കാട്ടാക്കട:ആശാ വർക്കർക്ക് കൊവിഡ് 19സ്ഥിരീകരിച്ചതിനാൽ അടച്ചിരുന്ന ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം അണുനശീകരണത്തിന് ശേഷം തുറന്നു.പ്രവർത്തനം തുടങ്ങിയ ആശുപത്രിയിൽ വെള്ളിയാഴ്ച 50-ൽ താഴെ പേരാണ് ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും,ജീവനക്കാരും ക്വാറന്റൈനിലായതിനാൽ വീരണകാവ്,നെയ്യാറ്റിൻകര ആശുപത്രികളിലെ ജീവനക്കാരെയാണ് ആശുപത്രിയിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുന്നത്.