മലയിൻകീഴ് :കാട്ടാക്കട പ്രസ് ക്ലബ് മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥി വിശാഖിന് എൽ.സി.ഡി.ടിവി.നൽകി. മലയിൻകീഴ് മീഡിയ സെന്ററിൽ പ്രസ് ക്ലബ് പ്രസിഡന്റ് ടി.എസ്.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ ടി.വി.വിശാഖിന് നൽകി.പ്രസ് ക്ലബ് സെക്രട്ടറി പി.എസ്.പ്രഷീദ്,ട്രഷറർ ഹസൻ,വൈസ് പ്രസിഡന്റ് വിജയശേഖരൻ,സജി എന്നിവർ സംസാരിച്ചു.