പാറശാല:ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് മറ്റ് പല മേഖലകളിലും പ്രവർത്തനങ്ങൾ പുനഃ രാരംഭിച്ചപ്പോഴും ഡ്രൈവിംഗ് സ്‌കൂളുകളെയും അവയിലെ ജീവനക്കാരെയും സർക്കാർ അവഗണിക്കുന്നതായി ആരോപിച്ച് പാറശാലയിലെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ജീവനക്കാരും പാറശാല ആർ.ടി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.രാവിലെ ആരംഭിച്ച പ്രതിഷേധം ഉച്ച വരെ തുടർന്നു.ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇളവ് നൽകാത്തത് കാരണം പതിനായിരത്തിലേറെ ജീവനക്കാരുടെ കുടുംബങ്ങൾ ജീവിത പ്രതിസന്ധിയിലാണ്.