india-hockey

ബംഗളുരു : ലോക്ക് ഡൗൺ കാലത്ത് ബംഗളുരുവിലെ സായ് സെന്ററിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി താരങ്ങൾ വീട്ടിലേക്ക് മടങ്ങി. ഒളിമ്പിക് പരിശീലന ക്യാമ്പിലായിരുന്നു മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് അടക്കമുള്ള താരങ്ങൾ. ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവച്ചെങ്കിലും ലോക്ക് ഡൗൺ ആയതിനാൽ കളിക്കാർക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ ബംഗളുരു സായ്‌യിലെ പാചകക്കാരന്റെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ ഒരുമാസത്തേക്കാണ് ക്യാമ്പിന് അവധി നൽകിയിരിക്കുന്നത്.

ശ്രീശാന്ത് ഇപ്പോഴും

കിടിലൻ സച്ചിൻ ബേബി

തിരുവനന്തപുരം : സെപ്തംബറിൽ വിലക്ക് കാലാവധി കഴിഞ്ഞാൽ കേരള രഞ്ജി ടീമിലേക്ക് തിരികെ വരാൻ കാത്തിരിക്കുന്ന മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് ഇപ്പോഴും മികച്ച ഫിറ്റ്‌നസിന് ഉടമയാണെന്ന് മുൻ കേരള രഞ്ജി ക്യാപ്ടൻ സച്ചിൻ ബേബി. കുറച്ചുനാൾ മുമ്പ് നെറ്റ്‌സിൽ ശ്രീശാന്ത് തന്നെ ബൗൾഡാക്കുന്ന വീഡിയോ സച്ചിൻ ബേബി പോസ്റ്റ് ചെയ്തിരുന്നു. 37-ാം വയസിലും പേസും സ്വിംഗും നിലനിറുത്താൻ ശ്രീശാന്തിന് കഴിയുന്നുണ്ടെന്നും ശ്രീയുടെ വരവ് കേരള ടീമിന് ഉൻമേഷം പകരുമെന്നും സച്ചിൻ ബേബി പറഞ്ഞു. നേരത്തെ കേരളത്തിന്റെ പുതിയ കോച്ച് ടിനു യോഹന്നാനും ശ്രീശാന്തിന്റെ വരവിനെ സ്വാഗതം ചെയ്തിരുന്നു.

നെയ്‌മർ കേസ് തോറ്റു

ബാഴ്സലോണ : 2017 ൽ തങ്ങളെവിട്ട് പാരീസ് എസ്. ജിയിലേക്ക് കൂറുമാറിയ ബ്രസീലിയൻ താരം നെയ്‌മർക്കെതിരെ ബാഴ്സലോണ കോടതിയിൽ നൽകിയ കേസിൽ 75 ലക്ഷം ഡോളർ താരം ക്ളബിന് നൽകാൻ സ്പാനിഷ് കോടതി വിധിച്ചു.