ഓയൂർ:മദ്യലഹരിയിൽ അമ്മയെ അപമാനിക്കാൻ ശ്രമിച്ച മകനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പൊലീസ് പരിധിയിൽ കഴിഞ്ഞ 6ന് രാത്രിയുണ്ടായ സംഭവത്തിൽ 38 കാരനാണ് അറസ്റ്റിലായത്.മദ്യലഹരിയിലെത്തിയ പ്രതി അമ്മയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. കുതറി രക്ഷപ്പെട്ട മാതാവ് മകനെ തള്ളി പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ 12 വയസുകാരനായ കുട്ടിയോടും ലൈംഗിക ചേഷ്ടകൾ കാണിച്ചതായി പൊലീസ് പറഞ്ഞു.മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതിനും പോക്സോനിയമപ്രകാരവും കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി സി.ഐ. പ്രദീപ് ചന്ദ്രൻ, എസ്.ഐ മാരായ രാജൻ ബാബു, സുരേഷ്, എ.എസ്.ഐ അനിൽകുമാർ, ഡബ്ലിയു.എസ്.സി.പി.ഒ ജുമൈല,എസ്.സി.പി.ഒ അനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.