തിരുവനന്തപുരം: നവീകരിച്ച മുട്ടട ആലപ്പുറം കുളത്തിന്റെയും നടപ്പാതയുടെയും ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം പൂർത്തിയാക്കിയത്. നവീകരണത്തിന്റെ ഭാഗമായി കുളത്തിന് കൈവരികളും ഒരുക്കിയിട്ടുണ്ട്. ഇന്റർലോക്ക് ചെയ്‌ത നടപ്പാതയിലൂടെ രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്നവർക്കായി എൽ.ഇ.ഡി ലൈറ്റുകളും ക്രമീകരിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ വഞ്ചിയൂർ പി. ബാബു, എസ്. പുഷ്‌പലത, വാർഡ് കൗൺസിലർ ആർ. ഗീതാഗോപാൽ, മുൻ മേയർ കെ. ചന്ദ്രിക എന്നിവർ പങ്കെടുത്തു.