തിരുവനന്തപുരം : കെ.പി.സി.സി ഒ.ബി.സി വകുപ്പിന്റെ നേതൃത്വത്തിൽ ചെയർമാൻ സുമേഷ് അച്യുതൻ നേതൃത്വം നൽകുന്ന ധർമ്മയാത്രയുടെ രണ്ടാം ദിവസത്തെ സമാപനം തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടന്നു.ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാർ റദ്ദാക്കിയ പദ്ധതി പുനഃസ്ഥാപിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.