തിരുവനന്തപുരം:വലിയശാല ഫ്ലൈഓവറിനു താഴെ തമിഴ്നാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗൗരീശപട്ടം ജി.ആർ.എ 237 ൽ കൃഷ്ണമൂർത്തിയാണ് (48) മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ഓടെ ഇയാൾ തൂങ്ങി നിൽക്കുന്നത് കണ്ട് നാട്ടുകാർ തമ്പാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലിക്കാരനായിരുന്നു കൃഷ്ണമൂർത്തി. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്നാട്ടിലായിരുന്ന ഇവർ ഇവിടെ വാടക വീട്ടിലാണ് താമസം. ഭാര്യ: ശെൽവി. മക്കൾ: ശിവ, ശക്തി.