കല്ലമ്പലം: കൊവിഡ് കാലഘട്ടത്തിൽ നിരവധി സന്ദർശകരെത്തുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിൽ സാനിറ്റൈസർ സ്റ്റാൻഡുമായി യൂത്ത് കോൺഗ്രസ്.രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിലാണ് യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റൈസർ സ്റ്റാൻഡുമായി ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരം ജഗതിയിലെ ഓഫീസിൽ പ്രവർത്തകരെത്തിയത്.ഉദ്ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു.നേതാക്കളായ കെ.സി.ജോസഫ്, പി.സി.വിഷ്ണുനാഥ്,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ,യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി പ്രസിഡന്റ് ജിഹാദ് കല്ലമ്പലം,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ നാവായിക്കുളം, ഭാരവാഹികളായ ജാസിം,ജുനൈദ്,ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.