പാലോട്:വൈദ്യുതി ഇളവുകളിൽ വാണിജ്യ വ്യവസായ മേഖലകളിൽ എതൊരു വിധ പരിഗണനയും നൽകാത്തതിൽ പ്രതിക്ഷേധിച്ച് വ്യപാരി വ്യവസായി എകോപന സമിതി നന്ദിയോട് പാലോട് യുണിറ്റുകളുടെ ആഭിമുഖ്യത്തിൽ നന്ദിയോട് കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ല സെക്രട്ടറി പുലിയൂർ രാജൻ ഉദ്ഘാടനം ചെയ്തു.എച്ച്.അഷറഫ്, സലാഹുദീൻ, കെ.എസ് രവീന്ദ്രൻ പിള്ള, സോജി സെബാസ്സ്യൻ, മധു സൂപ്പർ,സുകുമാരൻ നായർ,കൃഷ്ണൻകുട്ടി നായർ,ദത്താത്രയൻ,ശശി ഉർവശി എന്നിവർ നേതൃത്വം നൽകി.