ആര്യനാട്:കൊക്കോട്ടേല എൻ.എസ്.എസ് യു.പി സ്കൂളിലെ പാങ്കാവ്,തോട്ടിൻപുറം,കുന്നടി തുടങ്ങിയ ട്രൈബൽ മേഖലയിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്കൂൾ പി.ടി.എയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പാങ്കാവ് സാംസ്ക്കാരിക നിലയത്തിൽ ടിവിയും ഇന്റർനെറ്റ് സൗകര്യവും സ്ഥാപിച്ചു. പി.ടി.എ പ്രസിഡന്റ് എം.ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മണികണ്ഠൻ ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു.അദ്ധ്യാപകൻ സതീഷ് പണിക്കർ ഓൺലൈൻ ക്ലാസുകളെപ്പറ്റി വിശദീകരണം നടത്തി.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ,ഗ്രാമ പഞ്ചായത്തംഗം സതീഷ് കുമാർ,ബി.ആർ.സി കോ ഓർഡിനേറ്റർ ഷിബു,ഹെഡ്മിസ്ട്രസ് ഒ.ഭാരതിക്കുട്ടി,എസ്.എസ്.ജി കൺവീണർ എ.നസീർ,പി.ടി.എ,എസ്.എസ്.ജി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.ഈപ്രദേശത്തെ മറ്റ് സ്കൂളുകളിൽ ഒന്നുമുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് പി.ടി.എ പ്രസിഡന്റ് എം.ബിജുകുമാർ അറിയിച്ചു.