നെയ്യാറ്റിൻകര :നെയ്യാറ്റിൻകരയിൽ ആരംഭിക്കുവാൻ തീരുമാനിച്ചിരുന്ന കുടുംബ കോടതി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് നെയ്യാറ്റിൻകര ജില്ല രൂപികരണ സമിതിയുടെ ടൗൺ മേഖലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.മേഖലാ ചെയർമാൻ നെയ്യാറ്റിൻകര രാജകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. കൊല്ലംകോട് അജിത് ഉത്ഘാടനം ചെയ്തു.കേന്ദ്ര സമിതി ഭാരവാഹികളായ അഡ്വ. ആർ.റ്റി. പ്രദീപ്കുമാർ ,ഡോ. സി.വി.ജയകുമാർ, കൈരളി ശശിധരൻ, കുന്നത്തുകാൽ ബാലകൃഷ്ണപിള്ള , ഇരുവൈകോണം ആർ.ചന്ദ്രശേഖരൻ, എസ്സ്. രാജേന്ദ്രൻ, പലക്കടവ് വേണു തുടങ്ങിയവർ സംസാരിച്ചു.എം.വി. വീരേന്ദ്രകുമാറിനും വീര മൃത്യു വരിച്ച ധീര ജവാന്മാർക്കും യോഗം അനുശോചനം രേഖപ്പെടുത്തി.വേണു സ്വാഗതവും ഇബ്ബന്നിസർ നന്ദിയും പറഞ്ഞു.