നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാർ നിർമ്മിച്ച പുനരുപയോഗിക്കാൻ കഴിയുന്ന ഫെയ്സ് ഷീൽഡുകളുടെ വിതരണം സംസ്ഥാന സെക്രട്ടറി സുജിത് സോമൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ബസ് സ്റ്റാൻഡിൽ ചേർന്ന ചടങ്ങിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനായി ഡിപ്പോയിലേക്കാവശ്യമായ തെർമൽ സ്കാനറുകളും യൂണിറ്റ് ഓഫീസർ എസ്. മുഹമ്മദ് ബഷീറിന് സുജിത് സോമൻ കൈമാറി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച കണ്ടക്ടർ വി. രതീഷ്, ഡ്രൈവർ ജി. രതീഷ് എന്നിവരെ എ.ടി.ഒ മുഹമ്മദ് ബഷീർ അനുമോദിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. കെ. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുശീലൻ മണവാരി, എസ്. ജിനുകുമാർ, ജി. ജിജോ, എൻ.എസ്. വിനോദ്, വി. അശ്വതി, ടി.ഐ. സതീഷ് കുമാർ, വിജിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.