നെയ്യാറ്റിൻകര :മലയാളം കൾചറൽ ഫോറം കേരള നെയ്യാറ്റിൻകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൺപകൽ ഗവ.എൽ.പി.ജി.എസിലെ വിദ്യാർത്ഥികൾക്ക് ടിവി കെ.ആൻസലൻ എം.എൽ.എ വിതരണം ചെയ്തു. വിദ്യാർത്ഥികളായ അതുല്യാരാജേഷ്, അഞ്ജനകൃഷ്ണ, അനന്തകൃഷ്ണൻ, അലന്യരാജേന്ദ്രൻ എന്നിർക്കാണ് ടി.വികൾ നൽകിയത്.യോഗത്തിൽ ഫോറം സെക്രട്ടറി ശ്രീകാന്ത്,സുരേഷ്ബാബു,ഫോറം സംസ്ഥാന സെക്രട്ടറി ഇരുവൈക്കോണം ആർ.ചന്ദ്രശേഖരൻ, മണലിവിള അനിൽകുമാർ,പെരുമ്പഴുതൂർ ഗോപൻ, ജയൻ പി.അരുവിപ്പുറം,ലേഖ ഊരൂട്ടുകാല, കല തുടങ്ങിയവർ പങ്കെടുത്തു.