നെയ്യാറ്റിൻകര:ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ വീരമൃത്യും വരിച്ച ജവാന്മാർക്ക് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നെയ്യാറ്റിൻകര ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിച്ചു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ചേർന്ന ചടങ്ങ് കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.ബി.നായർ അദ്ധ്യക്ഷത വഹിച്ചു.ജെ.സിനായർ,ജി.ജയന്തൻ,എൻ.വി സുധാകരൻ, കൗൺസിലർ അജിത,മഹാലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.