കൊച്ചി: 90 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലത്തെ അധിക വെെദ്യുതബില്ലിൽ 200 കോടി രൂപയുടെ ഇളവ് അനുവദിക്കാനുള്ള വെെദ്യുത ബോർഡിന്റെ നടപടിയെ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കോമേഴ്സ് അംഗീകരിച്ചു. വെെദ്യുതബില്ല് തവണകളായി അടക്കാൻ അനുവദിച്ചതും ബില്ല് അടയ്കാത്തത്തിന്റെ പേരിൽ വെെദ്യുതി കണക്ഷൻ വിച്ഛേദിക്കാത്തതും അധികതുക സബ്സിഡി അനുവദിച്ചതും ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. ചെറുകിട വ്യാപാരികൾക്കും ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സംഘടനാ പ്രസിഡന്റ് ജി. കാർത്തികേയനും ഐ.എം. വിപിനും ആവശ്യപ്പെട്ടു.