ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ തൈ ഉത്പാദന കേന്ദ്രത്തിൽ (നാളികേര കോംപ്ലക്‌സിൽ) സങ്കരയിനം തെങ്ങിൻ തൈകളായ മലേഷ്യൻ കുള്ളൻ - ചാവക്കാട് കുള്ളൻ, പതിനെട്ടാംപട്ട, ഗംഗാബോണ്ട, ഗൗളിഗാത്ര എന്നീ ഹൈബ്രിഡ് തെങ്ങിൻ തൈകൾ സബ്സിഡി റേറ്റിൽ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ളവർ ബാങ്കിന്റെ ഹെഡ് ഓഫീസിലോ, തൈ ഉത്പാദന വിതരണ കേന്ദ്രത്തിലോ ബന്ധപ്പെടുക. തെങ്ങിൻതൈ വില്പനയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ബാങ്കിന്റെ തൈ ഉത്പാദന കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആ‌ർ. സുഭാഷ് നിർവഹിക്കും. ഫോൺ: 9847906542, 9895230543.