dfg

വർക്കല: ഹരിത കേരള മിഷനും റോട്ടറി ക്ലബും സംയുക്തമായി ജില്ലയിലെ 200 വാർഡുകൾ മാലിന്യ മുക്തമാക്കുന്ന "റീച്ച് ' എന്ന പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭയുടെ സഹകരണത്തോടെ പതിനെട്ടാം വാർഡിനെ വർക്കല റോട്ടറി ക്ലബ് ഏറ്റെടുത്ത് സമ്പൂർണ ശുചിത്വ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു. അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എ.അജയ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ കെ.ജെ. രാജീവ്, അസിസ്റ്റന്റ് ഗവർണർ ട്ടിമ്മി ആന്റണി, വാർഡ് കൗൺസിലർ ടി. ജയന്തി, ഡോ.എസ്. ഗണേഷ് കുമാർ, അഡ്വ.ജി. കൃഷ്‌ണകുമാർ, പ്രൊഫ.എൻ. മുരളീധരൻ, അഡ്വ.സി. ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. ബി. പ്രമോദ് കുമാർ സ്വാഗതവും ക്ലബ് ട്രഷറർ കെ.ബി. വിജയദാസ് നന്ദിയും പറഞ്ഞു.