ddd

നെയ്യാ​റ്റിൻകര: വൈദ്യുതി ബിൽ വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെയ്യാ​റ്റിൻകര യൂണി​റ്റ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നെയ്യാ​റ്റിൻകര 110 കെ.വി സബ്‌ സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ യൂണി​റ്റ് പ്രസഡന്റ് മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്‌തു. എസ്.എം. മോഹനൻ അദ്ധ്യക്ഷനായിരുന്നു. ആന്റണി അലൻ, ശ്രീധരൻനായർ, വി. ഹരികുമാർ, ശ്രീലതാ ശ്രീകുമാർ, ബദറുദ്ദീൻ, ജി. വിജയൻ, സജൻ ജോസഫ്, കെ.പി. ഉദയകുമാർ, വി. രാധാകൃഷ്ണൻ, എ.എൽ. സതീഷ് ,കെ. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.