a-vijayaraghavan

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അന്തസ്സുകെട്ട പരാമർശം കോൺഗ്രസ് നേതാക്കളുടെ അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾ ഇവരെ ഒറ്റപ്പെടുത്തും.

കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായത്. മുല്ലപ്പള്ളി രാമചന്ദ്രൻ മാത്രമല്ല രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും എ.കെ.ആന്റണിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തുന്നത്. ഏത് വിധേനയും കേരളത്തെ കൊവിഡിന്റെ പിടിയിലേക്ക് തള്ളിയിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം.

സ്ത്രീകളോട് പുലർത്തേണ്ട മാന്യതപോലും ഇക്കൂട്ടർ വിസ്മരിച്ചിരിക്കുകയാണെന്നും വിജയരാഘവൻ പ്രസ്താവിച്ചു.