നെടുമങ്ങാട് പഠന സൗകര്യമില്ലാത്തവർക്ക് ടെലിവിഷൻ സൗകര്യം ഒരുക്കുന്ന കെ.എസ്.ടി.എ ടെലിവിഷൻ ചലഞ്ച് പദ്ധതിയുടെ നെടുമങ്ങാട് ഉപജില്ലാതല വിതരണോദ്‌ഘാടനം പനവൂർ പി.എച്ച്.എം.കെ.എം.വി ആൻഡ് എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ മധു നിർവഹിച്ചു.ആട്ടുകാൽ ചരുവിള വീട്ടിൽ ജാസ്മിൻ എന്ന വിദ്യാർത്ഥിയുടെ രക്ഷിതാവ് ഏറ്റുവാങ്ങി. ഉപജില്ലാ പ്രസിഡന്റ്‌ ജി.എൽ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി എസ്.സജയകുമാർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.വി കിഷോർ,സി.പി.എം ഏരിയാ കമ്മിറ്റി അംഗം വെള്ളാഞ്ചിറ വിജയൻ, സ്കൂൾ മാനേജർ മുഹ്സിൻ,കെ.എസ്. ടി.എ നേതാക്കളായ എസ്.എൽ ശശികല, ബി. ബിജു,എൻ.ആർ റാണിച്ചിത്ര,കെ.സിയാദ്,കെ.സനൽകുമാർ,പി.ടി. എ പ്രസിഡന്റ് ഷാജി ഒ.പി.കെ,എച്ച്.എം ഐ.ജി പ്രേംകല,നസീറബീവി, കെ.എൽ പ്രകാശ്,എം.ചിദ്രൂപ് എന്നിവർ പങ്കെടുത്തു.