ബാലരാമപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊവിഡ് മറവിലും ഇന്ധനവില വർദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുകയാണെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാന സർക്കാർ അധികമായി ലഭിക്കുന്ന എക്സൈസ് നികുതി കുറച്ച് കൊള്ളയടി അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി . ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രാവച്ചമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ബി.എൻ.ശ്യാംകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എം.മണികണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.മഹേന്ദ്രൻ, ഹാന്റക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയൻ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ, പള്ളിച്ചൽ സതീഷ്, നരുവാമൂട് രാമചന്ദ്രൻ, ഊരൂട്ടമ്പലം ശ്രീകുമാർ, എസ്.വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.