t-v-nalki

വക്കം: സഹകരണ ബാങ്ക് ജീവനക്കാരൻ റിട്ടയർമെന്റ് പാർട്ടിക്ക് കരുതിയ പണം നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വി വാങ്ങി നൽകി മാതൃകയായി. വക്കം ഫാർമേഴ്സ് ബാങ്ക് ജീവനക്കാരൻ വക്കം വെളിയിൽ വീട്ടിൽ എം.വി. ജയകുമാർ ഈ മാസം റിട്ടയർ ചെയ്യും. ഈ റിട്ടയർമെന്റ് ചടങ്ങിന്റെ ചെലവിലേക്കായി നീക്കി വെച്ച തുക ഉപയോഗിച്ച് വക്കം ഹൈസ്ക്കൂളിലെ രണ്ട് കുട്ടികൾക്ക് ടെലിവിഷൻ സെറ്റ് വാങ്ങിയും, വക്കം റൂറൽ ഹെൽത്ത് സെന്ററിലെക്ക് തെർമോ മീറ്ററും വാങ്ങി നൽകിയും മാതൃകയായത്. പൊതുപ്രവർത്തകനുമായ എം.വി. ജയകുമാറിന്റെ മാതൃകാ പ്രവർത്തനമാണെന്ന് ടി.വി സെറ്റുകൾ വിതരണം ചെയ്ത് കൊണ്ട് സത്യൻ എം.എൽ.എ. പറഞ്ഞു.

വക്കം എച്ച്.എസ്.എസിലെ ഉമേഷ്, വിഷ്ണു എന്നി കുട്ടികൾക്കാണ് ടി.വി നൽകിയത്. വക്കം റൂറൽ ഹെൽത്ത് സെന്ററിൽ എത്തി എം.എൽ.എ ഡോക്ടർമാർക്ക് തെർമോമിറ്റർ കൈമാറി. നിലയ്ക്കാമുക്ക് ഖാദർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ വക്കം ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ആർ. രമണൻ, എസ്. അജയകുമാർ, വക്കം ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ സുരേഷ്, ഫാർമേഴ്സ് ബാങ്ക് ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.