covid-19
COVID 19

തിരുവനന്തപുരം: ശരീരവും മനസും ബുദ്ധിയും ഇന്ദ്രിയങ്ങളും ചേർന്നുള്ള ഉണർവാണ് യോഗാഭ്യാസത്തിലൂടെ സാധ്യമാവുന്നതെന്ന് യോഗാചാര്യനും ആയുർവേദ ഭിഷഗ്വരനുമായ ഡോ.ജെ രാധാകൃഷ്ണൻ പറഞ്ഞു.

ആരോഗ്യം വ‌ർദ്ധിക്കാനും പ്രതിരോധം നേടാനും വന്ന രോഗം ശമിക്കാനും യോഗ സഹായിക്കും.ആരോഗ്യപരമായും മനഃശാസ്ത്രപരമായും ഔന്നത്യം ഓരോ സാധകനും ലഭിക്കും.കൂടുതൽ പേരും ആസനവും പ്രാണായാമവും ചിലർ ധ്യാനവും ചെയ്യും. മനോനില ശരീരത്തെയും ശാരീരികാവസ്ഥ മനോ നിലയെയും ബാധിക്കുമെന്നതിനാൽ യോഗാസനത്തിന് പ്രത്യേകം പ്രസക്തിയുണ്ട്.

ഇപ്പോൾ കൊവിഡ് വ്യാപിക്കുകയാണ്. ജ്വരവും തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വരാതിരിക്കാൻ വ്യാധി ക്ഷമത (പ്രതിരോധ ശക്തി ) കൂട്ടുകയാണ് വേണ്ടത്. സസ്യാഹാരവും യോഗാസനവും വളരെ ഗുണം ചെയ്യും. വ്യായാമം അത്യന്താപേക്ഷിതമാണ്. അമിത വ്യായാമം ആവശ്യമില്ല.

പ്രാണായാമത്തിന് പ്രാണശക്തികളെ നിയന്ത്രിക്കാൻ കഴിയും. ഊർജ്ജ നില ഉയർത്തും. ശ്വാസകോശങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ കഴിയും. പേശികൾ,​ ഡയഫ്രം എന്നിവയുടെ ശക്തി വർദ്ധിക്കും. സ്ട്രെസ് ഹോർമോണും മറ്റും കുറയും. സ്ട്രെസ് കുറയുമ്പോൾ ആസ്തമയും കുറയും.യോഗാസനത്തിലൂടെ പ്രതിരോധ ശേഷി വർദ്ധിക്കും. ധ്യാനാത്മകത ഉയരും.