gh

മുടപുരം: കഴിഞ്ഞ എട്ട് മാസത്തിലേറെയായി ഈറ്റ കിട്ടാത്തതിനാൽ പണിയെടുക്കാൻ കഴിയാതെ ഈറ്റത്തൊഴിലാളികൾ പട്ടിണിയിലായി. ലോക്ക് ഡൗൺ മൂലം കഴിഞ്ഞ മൂന്ന് മാസമായി ഉത്പന്നങ്ങൾ വില്പന നടത്താൻ കഴിയാത്തതിനാൽ നേരത്തെ നിർമ്മിച്ച ഈറ്റ ഉത്പന്നങ്ങളാണ് ഇപ്പോൾ വില്പനയ്ക്കായി തൊഴിലാളികൾ കൊണ്ടുനടക്കുന്നത്.

ലോക്ക് ഡൗൺ ആയതിനാൽ കച്ചവടം തീരെ ഇല്ലാതാവുകയും

കുറെ ഈറ്റ ഉത്പന്നങ്ങൾ തൊഴിലാളികളുടെ വീടുകളിൽ കെട്ടിക്കിടക്കുകയുമായിരുന്നു. ഈ ഉത്പന്നങ്ങളാണ് ഇപ്പോൾ ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചതിനാൽ തൊഴിലാളികൾക്ക് കച്ചവടം നടത്താൻ അവസരം ലഭിച്ചത്.

ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഈ ഉത്പന്നങ്ങൾ വിറ്റു തീരും. ഈറ്റ ലഭിക്കാത്തതിനാൽ ഇനി ഉത്പന്നങ്ങൾ നിർമ്മിക്കാനോ വില്പന നടത്താനോ കഴിയാത്ത അവസ്ഥ തൊഴിലാളികൾക്ക് ഉണ്ടാകും. ഇതുമൂലം അവർക്ക് തൊഴിലും കൂലിയും നഷ്ടപ്പെടും.

വട്ടി, കുട്ട, മുറം, പായ, ഉറ്റാൽ, അരിവാല മുതലായവയ്ക്ക് നാട്ടിൽ ക്ഷാമവും നേരിടും. ഈ അവസ്ഥ സംജാതമാകുന്നതോടെ ശാസ്തവട്ടത്തെ നൂറുകണക്കിന് ഈറ്റത്തൊഴിലാളികൾ പണിയില്ലാതെ പട്ടിണിയിലാകും.