നെടുമങ്ങാട് : കരിപ്പൂര് ഗവ.ഹൈസ്കൂളിൽ വായന വാരാചരണം ഓൺലൈനിൽ.ക്ലാസുകളുടെ ചർച്ചകൾക്കായി രൂപീകരിച്ചിട്ടുള്ള ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ആഘോഷം. സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ത്രിഡി അനിമേഷൻ പരസ്യം തയ്യാറാക്കി സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചിട്ടുണ്ട്. ഒന്നു മുതൽ പത്തു വരെ ക്ലാസിലെ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രൊഫ.എം.എൻ കാരശേരി ഉദ്ഘാടനം നിർവഹിച്ചു.എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയം വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു തുടക്കം. പാലോട് ദിവാകരൻ, വേണു.വി ദേശം, വി.എസ് ബിന്ദു,പി.കെ സുധി,ഗിരീഷ് പുലിയൂർ, വി.ഷിനിലാൽ തുടങ്ങിയവർ കുട്ടികളോട് സംസാരിച്ചു. ഓൺലൈനിൽ പഠന ക്ലാസില്ലാത്ത സമയം ക്രമീകരിച്ചാണ് ഓരോ ക്ലാസിനും വായനാ പ്രവർത്തനങ്ങൾ നല്കുന്നത്.പ്രഥമാദ്ധ്യാപിക ബിന്ദു.ജി വായനാദിന സന്ദേശം നൽകി.കുട്ടികളുടെ പ്രവർത്തന പങ്കാളിത്തം ശ്രദ്ധേയമായിയെന്ന് പ്രഥമാദ്ധ്യാപിക പറഞ്ഞു.പതിവുപോലെ വായനദിന പോസ്റ്ററുകൾ തയ്യാറാക്കി.വായനദിന പ്രതിജ്ഞയെടുത്തു.പുസ്തക പരിചയം വോയിസ് മെസേജായും വീഡിയോരൂപത്തിലും കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു.