കോവളം: ശിവഗിരി ടൂറിസം സർക്യൂട്ട് നിറുത്തലാക്കിയ കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലത്തുകോണം ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉച്ചക്കട സുരേഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. വിൻസെന്റ് ഡി. പോൾ അഡ്വ. അഭിലാഷ്, കോവളം ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.ജെ. പ്രഫുല്ലചന്ദ്രൻ, സിസിലിപുരം ജയകുമാർ, കോട്ടുകാൽ ജയരാജൻ, ബ്ലോക്ക് ജനറൽസെക്രട്ടറി മംഗലത്തുകോണം തുളസീധരൻ, ജി. ഷിജു കുമാർ സുരേഷ്‌കുമാർ, രവീന്ദ്രൻ, മംഗലത്തുകോണം വിപിൻ തുടങ്ങിയവർ സംസാരിച്ചു.