ആറ്റിങ്ങൽ: പെട്രേൾ - ഡിസൽ വിലവർദ്ധനയ്ക്കെതിരെ കിസാൻ കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അംബിരാജ്,​ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സതീഷ്,​ ഡി.സി.സി മെമ്പർ ബാലകൃഷ്ണൻ,​ ജില്ലാ കമ്മിറ്റി സെക്രട്ടറി കാറാത്തല രണലാൽ,​ അസീസ്,​ ഭാസി,​ ബേബി,​ ഗായത്രി,​ മോഹനൻ,​ അന്നാമ്മ,​ പാർത്ഥസാരഥി,​ അശോകൻ,​ സാബു എന്നിവർ പങ്കെടുത്തു.