general

ബാലരാമപുരം: പെട്രോൾ,​ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ബാലരാമപുരം പോസ്റ്റോഫീസിന് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിപിൻ ജോസ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ഡി. വിനു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുത്തുകൃഷ്ണൻ,​ സൗത്ത് മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ,​ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എസ്. ലാലു,​ മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബാലരാമപുരം റാഫി,​ കുട്ടൻ,​ ജയകുമാർ,​ തമ്പി,​ രാജേഷ് എന്നിവർ പങ്കെടുത്തു.