കോവളം: ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ലഭ്യമാകാത്ത വിഴിഞ്ഞം മുക്കോല പ്രദേശത്തെ വിദ്യാർഥികൾക്കായി സി.പി.എം മുക്കോല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ടിവികൾ വിതരണം ചെയ്തു. മുക്കോല പീച്ചോട്ടുകോണം കോളനിയിലെ ആദർശ് കുമാർ,അഹല്യ എന്നിവർക്കാണ് ടിവി കൈമാറിയത്. സി.പി.എം വിഴിഞ്ഞം ലോക്കൽ കമ്മിറ്റി അംഗം എച്ച്. സുകുമാരി, മുക്കോല സന്തോഷ്, ബ്രാഞ്ച് സെക്രട്ടറി അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.