നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 200 കഴിഞ്ഞു. ജില്ലയിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 202ആയി. സമ്പർക്കത്തിലൂടെ ഇന്നലെ 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുത്തൂർ സ്വദേശിയായ 18 വയസുകാരിയിൽ നിന്ന് സമ്പർക്കത്തിലൂടെ ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം പകർന്നു. ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ജില്ലയിൽ ഇതു വരെ 116 പേരാണ് രോഗമുക്തി നേടിയത്. ആശാരിപ്പള്ളം ആശുപത്രിയിൽ 84പേർ ചികിത്സയിലുണ്ട്. ജില്ലയിൽ രണ്ട് പേരാണ് ഇതുവരെ മരിച്ചത്.
|