ബാലരാമപുരം: പള്ളിച്ചൽ അയണിമൂട് പള്ളിനട വീട്ടിൽ കോ - ഓപ്പറേറ്റീവ് കോളേജ് അവസാന വർഷ വിദ്യാർത്ഥിയായ ഷൈനിക്ക് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി സ്‌മാർട്ട് ഫോൺ നൽകി. എൻ.ജി.ഒ അസോസിയേഷന്റെ ഡിജിറ്റൽ പഠനോപകരണ വിതരണ പദ്ധതിയായ സദ്ഗമയയുടെ ഭാഗമായി എൻ.ജി.ഒ.എ കൊവിഡ് ഹെല്പ് ലൈൻ ടീം സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എം. ജാഫർഖാന്റെ നേത്യത്വത്തിൽ ഷൈനിക്ക് സ്‌മാർട്ട് ഫോൺ കൈമാറി. ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ,​ എൻ.ജി.ഒ നേതാക്കളായ ജയകേഷ്,​ ബിജോയ്,​ ഷാജി,​ ബാബകുമാർ,​ പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു.